Skip to main content

യൂത്ത് ഫെസ്റ്റ് 2024 എൻട്രികൾ ക്ഷണിച്ചു

 

വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ. വി. / എയ്ഡ്സിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും, സംയുക്തമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് പന്ത്രണ്ടിന് ആചരിക്കുന്ന അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി  കോളേജ് വിദ്യാർത്ഥികൾക്കായി (17 നും 25 നു മിടയിൽ പ്രായമുള്ളവർ) മാരത്തോൺ (റെഡ് റൺ -5 km), ഫ്ലാഷ് മോബ്  എന്നീ ഇനങ്ങളിൽ മത്സരം നടത്തുന്നു.
ഓഗസ്റ്റ് 7 ന് രാവിലെ 8 സെന്റ് പോൾസ് കോളേജ്, കളമശ്ശേരിയിൽ നിന്ന്  ആരംഭിക്കുന്ന മാരത്തോണിൽ (റെഡ് റൺ) ജില്ലയിലെ ഐ.ടി.ഐ., പോളിടെക്നിക്ക്, ആർട്ട്സ് &സയൻസ് പ്രൊഫഷണൽ കോളേജുകൾ തുടങ്ങി എല്ലാ കോളേജുകളിലേയും 17നും  25 വയസ്സിനും ഇടയിലുള്ള വിദ്യാർത്ഥികൾക്ക്  പങ്കെടുക്കാം. ആൺകുട്ടികൾ പെൺകുട്ടികൾ, ട്രാൻസ്ജെൻഡേഴ്സ് എന്നീ മൂന്ന്  വിഭാഗങ്ങളിലായാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്. മാരത്തോണിന് മൂന്ന് വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക്  യഥാക്രമം    5000 , 3000 , 2000 രൂപ ക്യാഷ് പ്രൈസായി നൽകും. ഒന്നാം സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹരായിരിക്കും. സംസ്ഥാനതലത്തിൽ വിജയിക്കുന്നവർക്ക് ദേശീയതലത്തിൽ പങ്കെടുക്കാവുന്നതാണ്. സംസ്ഥാനതലത്തിൽ ഒന്നാം  സ്ഥാനത്തിന് 10000, രണ്ടാം സ്ഥാനത്തിന്  8000 ,മൂന്നാംസ്ഥാനം 5000 എന്നിങ്ങനെയും ദേശീയതലത്തിൽ ഒന്നാം സ്ഥാനത്തിന് 50000, രണ്ടാം സ്ഥാനത്തിന് 35000 മൂന്നാം സ്ഥാനത്തിന് 25000 എന്നിങ്ങനെയുമാണ് ക്യാഷ് പ്രൈസ്.

ഓഗസ്റ്റ് 7ന്  രാവിലെ 11ന് മ ഫ്ലാഷ് മോബ് മത്സരം.ഒന്ന് മുതൽ അഞ്ച് വരെ സ്ഥാനം  നേടുന്നവർക്ക്  യഥാക്രമം5000,4500, 4000,3500,3000 എന്നിങ്ങനെ ക്യാഷ് പ്രൈസ് ലഭിക്കും. ഒരു ടീമിൽ 10 മുതൽ 15  പേർ വരെ പങ്കെടുക്കാം.

ഓഗസ്റ്റ്‌ 8 രാവിലെ 10 മുതൽ 8,9,11 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി HIV/AIDS ബോധവത്കരണ ക്വിസ്, മത്സരം സെന്റ് പോൾസ് കോളേജ് ആഡിറ്റോറിയത്തിൽ. ഒന്നു മുതൽ മൂന്നു വരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 6000,5000,4000 രൂപ സമ്മാനമായി ലഭിക്കും.
 ഓഗസ്റ്റ്‌  3 നകം  8330021521, 9526816588എന്ന ഫോൺ നമ്പറിൽ ഏതിലെങ്കിലും വിളിച്ച് രജിസ്റ്റർ ചെയ്യണം. ഫ്ലാഷ് മോബ് ടീം അംഗങ്ങളുടെ എണ്ണം കൂടി രേഖപ്പെടുത്തുക. മത്സരാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനത്തിലെ ഐഡന്റിറ്റി കാർഡ് അല്ലെങ്കിൽ പ്രിൻസിൽ നൽകുന്ന സാക്ഷ്യപത്രം, വയസ്സ്, എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവ നിർബന്ധം. കൂടുതൽ വിവരങ്ങൾക്ക് 8330021521,9526816588 എന്നീ നമ്പറുകളിലേയ്ക്ക് ഏതിലെങ്കിലും വിളിക്കാം.

date