Skip to main content

എൽ.എൽ.എം കോഴ്സ് ഓൺലൈൻ പ്രവേശന പരീക്ഷ

കേരളത്തിലെ സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന ലോ കോളജുകളിലെയും 2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിനുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഓൺലൈനായാണ് പരീക്ഷ. ആഗസ്റ്റ് 2ന് വൈകിട്ട് 5 വരെ www.cee.kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാംപ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾവിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in ൽ ലഭ്യമാണ്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

പി.എൻ.എക്‌സ്. 3195/2024

date