Post Category
ബാച്ചിലർ ഓഫ് ഡിസൈൻ: ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ടുമെൻറ്
ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സിൽ അപേക്ഷ സമർപ്പിച്ചവരുടെ ഒന്നാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ആഗസ്റ്റ് ഒന്നിനകം നിർദിഷ്ട ടോക്കൺ ഫീസ് അടയ്ക്കണം. അലോട്ട്മെന്റ് ലഭിച്ചു ടോക്കൺ ഫീസ് അടച്ചവർ ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകൾക്കു പരിഗണിക്കപ്പെടേണ്ടതില്ലെങ്കിൽ ഓപ്ഷൻ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു അലോട്ട്മെന്റ് നഷ്ടപ്പെടുകയും ഓപ്ഷനുകൾ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല. രണ്ടാം ഘട്ട അലോട്ട്മെന്റിലേക്കുള്ള ഓപ്ഷൻ പുനർക്രമീകരണം ആഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396, 2560327.
പി.എൻ.എക്സ്. 3199/2024
date
- Log in to post comments