Skip to main content

തദ്ദേശ അദാലത്ത്: സെപ്തംബർ 2 ന് കണ്ണൂരിൽ

 

 

മന്ത്രിസഭയുടെ മൂന്നാം വാർഷികത്തിൻ്റെ ഭാഗമായുള്ള നാലാം നൂറു ദിന പരിപാടിയിൽ  സംഘടിപ്പിക്കുന്ന  തദ്ദേശ അദാലത്ത് സെപ്റ്റംബർ 2 ന് ജില്ലയിൽ നടക്കും.

 

 

ജൂലൈ 15 മുതൽ ഒക്ടോബർ 22 വരെ സംസ്ഥാനത്ത് നടക്കുന്നത്   തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലാണ് . മുഖ്യമന്ത്രി  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്ത്  തിരുവനന്തപുരത്ത് ഓഗസ്റ്റ് ആറിന്  ഉദ്ഘാടനം ചെയ്യും. 

 

തദ്ദേശ സ്ഥാപനങ്ങളിൽ ഇത് വരെ പരാതി നൽകിയതും സേവനം നൽകി തീർപ്പാക്കാൻ കഴിയാത്തതുമായ പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ ഓഫീസുകളിൽ തീർപ്പാകാത്ത പരാതികൾ,തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പുതിയ പരാതികൾ/ നിർദേശങ്ങൾ, എന്നിവയാണ് അദാലത്തിൽ പരിഗണിക്കുക.

 

ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവ്വീസ് വിഷയങ്ങൾ ഇവ പരിഗണിക്കുന്നതല്ല.

 

ബിൽഡിംഗ് പെർമിറ്റ്, കംപ്ലീഷൻ, ക്രമവത്കരണം,വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവ്വഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങൾ, ആസ്തി മാനേജ്മെൻ്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗ കര്യങ്ങളുടെയും കാര്യക്ഷമത എന്നിവയാണ് പരിഗണിക്കുന്ന വിഷയങ്ങൾ.

 

അപേക്ഷകൾ നൽകുന്നതിന് സോഫ്റ്റ് വെയർ സൗകര്യം ക്രമീകരിക്കും. ഇതുവരെയും തീർപ്പാക്കാത്ത അപേക്ഷകൾ പുതിയതായി സമർപ്പിച്ചിട്ടില്ലെങ്കിൽ  ഓൺ ലൈനായി സോഫ്റ്റ് വെയറിൽ അപ് ലോഡ് ചെയ്യാം. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ്  24.

date