Skip to main content

ആരോഗ്യദൗത്യം പദ്ധതിയിൽ ഒഴിവുകൾ

കോട്ടയം:ദേശീയ ആരോഗ്യദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ലാ ഹെൽത്ത് ഫാമിലി വെൽഫയർ സൊസൈറ്റിയിൽ മെഡിക്കൽ ഓഫീസർ (ഡെന്റൽ),ടി.ബി ഹെൽത്ത് വിസിറ്റർ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.പ്രായം 2024 ജൂലൈ ഒന്നിന് 40 വയസ്. ഓരോ തസ്തികയിലേക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് :https://forms.gle/PkukYtkfJpyLC52p7.ടി.ബി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക്:https://forms.gle/qoHQD46ZmkeFd5XT8.
 ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകൃത ബി.ഡി.എസ് ബിരുദവും കേരള ഡെന്റൽ കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. സയൻസിൽ ബിരുദം അല്ലെങ്കിൽ സയൻസിൽ ഇന്റർമീഡിയറ്റ് (10 + 2). കൂടാതെ എം.പി.ഡബ്ലിയു/  എൽ.എച്ച്.വി/ എ.എൻ.എം ആരോഗ്യപവർത്തനം / സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആരോഗ്യ വിദ്യാഭ്യാസം /കൗൺസിലിംഗിലുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഉന്നത കോഴ്‌സ് അല്ലെങ്കിൽ ടി.ബി ഹെൽത്ത്് വിസിറ്റേഴ്സിനുള്ള അംഗീകൃത കോഴ്സ്,കംപ്യൂട്ടർ ഓപ്പറേറ്റിംഗിൽ കുറഞ്ഞത് രണ്ടു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഉള്ളവർക്ക് ടി.ബി ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം.
 എം.പി.ഡബ്ളിയു വിൽ പരിശീലന കോഴ്സ്  അല്ലെങ്കിൽ അംഗീകൃത സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് പാസായിട്ടുള്ളവർക്ക് മുൻഗണന. അപേക്ഷകൾ  ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ പ്രോഗ്രാം മാനേജർ,ആരോഗ്യകേരളം, ജനറൽ ആശുപത്രി കോമ്പൗണ്ട്,ജില്ലാ ടി.ബി സെന്ററിനു സമീപം,കോട്ടയം എന്ന വിലാസത്തിൽ  പ്രായം,യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ  സഹിതം സമർപ്പിക്കണം.

 

date