Skip to main content

തദ്ദേശ സ്ഥാപനങ്ങൾക്ക് പുരസ്‌കാരം : നോമിനേഷൻ നൽകാം

വയോജന സേവന മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ത്രിതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും  "വയോസേവന അവാര്‍ഡ്‌ 2024" ന്‌ നോമിനേഷനുകള്‍ ക്ഷണിച്ചു.  നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി./സ്ഥാപനം ഓരോ വിഭാഗത്തില്‍ നിന്നും ഒന്നു വീതം മാത്രം നാമനിര്‍ദ്ദേശം നടത്തേണ്ടതാണ്‌. നഗരസഭ, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്ത്‌ നോമിനേഷനുകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ലഭ്യമാക്കേണ്ടതാണ്‌. നിശ്ചിത മാതൃകയിലുള്ള വിവരങ്ങള്‍, പ്രവര്‍ത്തന മേഖലകള്‍ സംബന്ധിച്ച വിവരങ്ങള്‍, കഴിവുകള്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍, അവാര്‍ഡിനായി പരിഗണിക്കേണ്ട മറ്റു വിവരങ്ങൾ , അനുബന്ധ ഫോട്ടോ തുടങ്ങിയവ ലഭ്യമാക്കേണ്ടതാണ്‌.  അവസാന തീയതി ആഗസ്റ്റ്‌ 12.

അപേക്ഷയുടെ  മാതൃക സാമുഹ്യനീതി വകുപ്പിന്റെ sjd.keralagov.in എന്ന വെബ്‌ സൈറ്റിൽ ലഭ്യമാണ്‌.കൂടുതൽ വിവരങ്ങൾക്ക്  ജില്ലാ സാമൂഹ്യനീതി ഓഫീസ്‌, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ പി.ഒ. 685584, ഫോൺ 04862-228160 

 

date