Skip to main content

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍

ഹിന്ദി അധ്യാപക ട്രെയിനിംഗ്‌ യോഗൃതയായ രണ്ട്‌ വര്‍ഷത്തെ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ്‌ ടൂ, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ , ഹിന്ദി ഡിഗ്രിയോ, എം.എയോ വിജയിച്ചവര്‍ക്ക്‌ അപേക്ഷിക്കാം.
പ്രായപരിധി 17 നും 35 നും ഇടയ്ക്ക്. പട്ടിക ജാതി,പട്ടികവര്‍ഗക്കാര്‍ക്കും. പിന്നാക്ക വിഭാഗക്കാര്‍ക്കും സീറ്റ്‌ സംവരണവും ഫീസിളവും ലഭിക്കും. അവസാന തീയതി ജൂലൈ 31 ന്‌ വൈകീട്ട് 5 മണി. വിലാസം പ്രിന്‍സിപ്പാള്‍, ഭാരത്‌ ഹിന്ദി പ്രചാര ക്രേന്ദ്രം, അടൂര്‍, പത്തനംതിട്ട .കൂടുതല്‍ വിവരങ്ങൾക്ക്  8547126028, 04734-296496

 

date