Skip to main content

യൂണിഫോംഡ് സർവീസ് നിയമന പരിശീലനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി യൂണിഫോംഡ് സർവീസ് നിയമനപരിശീലനം എന്ന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന പട്ടികജാതി,പട്ടികവർഗ വിഭാഗത്തിലെ യുവതീ-യുവാക്കൾക്ക് റസിഡൻഷ്യൽ പരിശീലനം നൽകുന്നു. രണ്ട് മാസക്കാലത്തേക്കാണ് പരിശീലനം.

പ്രായപരിധി 18നും 30നും ഇടയിൽ. എസ്.എസ്.എൽ.സി വിജയിച്ചിരിക്കണം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള ഉദ്യോഗാർത്ഥികളായിരിക്കണം. പുരുഷന്മാർക്ക് 167 സെന്റിമീറ്ററും വനിതകൾക്ക് 157 സെന്റിമീറ്ററും ഉയരം ഉണ്ടായിരിക്കണം.

നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോം, തസ്തികകൾക്ക് അനുസൃതമായി വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ മൂന്ന് കോപ്പി എന്നിവ സഹിതം സെപ്റ്റംബർ 12 വൈകിട്ട് അഞ്ചിന് മുൻപായി വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232

date