Skip to main content

ഡാക് അദാലത്ത്: പരാതികൾ അയക്കാം

കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഡാക് അദാലത്ത് സെപ്റ്റംബർ 30ന് ഉച്ചക്ക് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്തെ പോസ്റ്റ് ഓഫീസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് ഓഫീസിൽ നടക്കും. കത്തുകൾ, സ്പീഡ് പോസ്റ്റ് സർവീസുകൾ, പാഴ്‌സൽ കൗണ്ടർ സർവീസുകൾ, സേവിംഗ്‌സ് ബാങ്ക്, മണി ഓർഡർ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കും. പരാതികൾ 'ഡാക് അദാലത്ത്' എന്നെഴുതി പോസ്റ്റ് ഓഫീസസ് സൂപ്രണ്ട്, കണ്ണൂർ ഡിവിഷ, കണ്ണൂർ, 670001 എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയ്യതി സെപ്റ്റംബർ 20.

date