Skip to main content

വൈദ്യുതി റഗുലേറ്ററി കമ്മിഷൻ: തെളിവെടുപ്പ് സ്ഥലം മാറ്റി

കെ.എസ്.ഇ.ബി ലിമിറ്റഡ് 2024 ജൂലൈ 01 മുതൽ 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് സമർപ്പിച്ച താരിഫ് പരിഷ്ക്കരണ നിർദേശങ്ങളിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ 11ന് പി.എം.ജി പ്രിയദർശിനി പ്ലാനിറ്റോറിയം ഹാളിൽ നടത്താനിരുന്ന പൊതുതെളിവെടുപ്പ് വെള്ളയമ്പലം പഞ്ചായത്ത് ഭവനിലെ അസോസിയേഷൻ ഹാളിലേക്ക് മാറ്റി. തെളിവെടുപ്പ് രാവിലെ 10.30ന് ആരംഭിക്കും.

പി.എൻ.എക്‌സ്. 3991/2024

date