Skip to main content

വഖഫ് ഭേദഗതി ബിൽ ശിൽപ്പശാല ചൊവ്വാഴ്ച (10)

നിർദ്ദിഷ്ട വഖഫ് ഭേദഗതി ബിൽ 2024 ലെ വ്യവസ്ഥകൾ വഖഫ് സ്ഥാപനങ്ങളെയും അവയുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് സംബന്ധിച്ച് സംസ്ഥാനത്തിന്റെ  അഭിപ്രായം ക്രോഡീകരിക്കാൻ ചൊവ്വാഴ്ച  (സെപ്തംബ൪ 10) രാവിലെ 10.30 മുതൽ രണ്ട് വരെ കൊച്ചി കലൂരിലെ ഐഎംഎ ഹാളിൽ നടക്കും. മന്ത്രി വി. അബ്ദുറഹിമാ൯ ശിൽപ്പശാല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വഖഫ് ബോ൪ഡ് ചെയ൪മാ൯ എം.കെ. സക്കീ൪ അധ്യക്ഷത വഹിക്കും. 

ന്യൂനപക്ഷ കമ്മീഷ൯ ചെയ൪മാ൯ അഡ്വ.എ.എ. റഷീദ്, സസ്ഥാന ഹജ്ജ് കമ്മിറ്റി ചെയ൪മാ൯ ജനാബ് മുഹമ്മദ് ഫൈസി, മദ്രസ അധ്യാപക ക്ഷേമനിധി ബോ൪ഡ് ചെയ൪മാ൯ കാരാട്ട് റസാക്ക്, എംപിമാർ, എംഎൽഎമാർ, മതസംഘടന നേതാക്കൾ പണ്ഡിതർ, നിയമ വിദഗ്ധർ, ന്യൂനപക്ഷ കമ്മീഷൻ,ഹജ്ജ് കമ്മിറ്റി, മദ്രസ കമ്മിറ്റി ഭാരവാഹികൾ എന്നിവർ അഭിപ്രായങ്ങളും നി൪ദേശങ്ങളും പങ്കുവെക്കും. വഖഫ് പ്രി൯സിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വഖഫ് ബോ൪ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസ൪ സക്കീ൪ ഹുസൈ൯ തുടങ്ങിയവ൪ പങ്കെടുക്കും. സംസ്ഥാന വഖഫ് വകുപ്പും വഖഫ് ബോർഡുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date