അറിയിപ്പുകൾ 2
വാക്-ഇ൯-ഇന്റെർവ്യൂ
എറണാകുളം സർക്കാർ നഴ്സ്സിംഗ് കോളേജിൽ ബോണ്ടഡ് ലക്ചറർമാരെ നിയമിക്കുന്നതിന് സെപ്തംബർ 18 മുതൽ 20 വരെ കോളേജ് ഓഫീസിൽ വാക്-ഇ൯-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്സിംഗ് യോഗ്യത നേടിയവരായിരിക്കണം. അവരുടെ അഭാവത്തിൽ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും എം.എസ്.സി. നഴ്സിംഗ് യോഗ്യത നേടിയവരേയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്‌സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (കെഎ൯എംസി രജിസ്ട്രേഷ൯) നിർബന്ധമാണ്. അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും, പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം രാവിലെ 11 ന് എറണാകുളം സർക്കാർ നഴ്സിംഗ് കോളേജിൽ ഹാജരാകണം. പ്രതിമാസ സ്‌റ്റൈപൻഡ് - 25000/- രൂപ. ഒഴിവുകളുടെ എണ്ണം ഏഴ്.
റീ ടെ൯ഡർ ക്ഷണിച്ചു
മുളന്തുരുത്തി അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിന്റെ ആവശ്യത്തിനായി 2024-25 വർഷം 2024 ഒക്ടോബർ മുതൽ 2025 സെപ്തംബർ വരെ വാഹനം വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്കു വിധേയമായി റീ ടെ൯ഡർ ക്ഷണിച്ചു. ടെ൯ഡർ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബർ 19 ന് ഉച്ചയ്ക്ക് 12 വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തിരുവാങ്കുളം മുളന്തുരുത്തി പഞ്ചായത്ത് കാര്യാലയത്തിൽ പ്രവർത്തിക്കുന്ന അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680,9188959730,9947864784 ഫോൺ നമ്പറുകളിലോ ബന്ധപ്പെടണം.
- Log in to post comments