കളമശ്ശേരി കാർഷികോത്സവം ഒരേക്കർ നനയ്ക്കാൻ 25 മിനിറ്റ് ; ആകാശപ്പറവകൾ ജോലി ചെയ്യും
ഒരേക്കർ പാടശേഖരം നനയ്ക്കാൻ 25 മിനിറ്റ് മതി. ഒപ്പം കീടനാശിനിയും തളിക്കാം. ദേഹത്ത് വീഴുമെന്ന പേടി വേണ്ട. കാർഷിക വിദ്യയും റോബോട്ടിക്സും മേളിക്കുന്ന സുന്ദര സൃഷ്ടി ആകാശത്തു നിന്നാണ് നനയും മരുന്ന് തളിയും. അതും മനുഷ്യരില്ലാത്ത ഡ്രോണുകൾ.
കളമശ്ശേരി കാർഷികോത്സവം 2.0ലെ പ്രദർശനത്തിൽ തയ്യാറാക്കിയ തൃശൂർ ഇൻകർ റോബോട്ടിക്സിൻ്റെ ശാഖയിലാണിവ. ആറ് നനയ്ക്കൽ, തളിക്കൽ സംവിധാനങ്ങളുള്ള കാർഷിക ഡ്രോണിനു വില എട്ടു ലക്ഷം രൂപ .
ഡ്രോണുകൾ മാത്രമല്ല സെർവിംഗ് റോബോട്ടുകൾ , ഹോളോഗ്രാം ഫാൻ എന്നിവയും പ്രദർശനത്തിലുണ്ട്. ഓട്ടോമാറ്റിക് ചാർജിംഗിൽ പ്രവർത്തിക്കുന്ന സെർവിംഗ് റോബോട്ടുകൾക്ക് നിർദ്ദേശം നൽകിയാൽ മാത്രം മതി വേണ്ടിടത്ത് അവ സാധനങ്ങൾ എത്തിക്കും. മൂന്നു തട്ടുകളുള്ള ഇവയുടെ വില 12 ലക്ഷം രൂപ.
വോ എക്സ്പീരിയൻസ് ലഭ്യമാക്കുന്നതാണ് ഹോളോഗ്രാം ഫാൻ. കണ്ണിൻ്റെ പെഴ്സിസ്റ്റൻസ് ഓഫ് വിഷൻ എന്ന പ്രതിഭാസത്തെ ആസ്പദമാക്കി ഇത് പ്രവർത്തിക്കുന്നു. ബ്രാൻഡിംഗിൽ വോ എക്സ്പീരിയൻസ് ഫാനുകൾ സമ്മാനിക്കുന്നു. 28 ലക്ഷം രൂപ വീതം വേണ്ടി വരുന്ന മൂന്നു ഫാനുകൾ ഇതിനു ചെലവാകും.
പുറമെ റോബോ പാർക്ക് ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങളും പവിലയനിൽ ലഭ്യം. റോബോട്ടിക്സും ടെക്നോളജിയും അനുഭവവേദ്യമാക്കാൻ റോബോ പാർക്കിനു കഴിയും.
- Log in to post comments