Skip to main content

അറിയിപ്പുകൾ

ഗവണ്മെ൯്റ് സർട്ടിഫിക്കറ്റോടെ ലോജിസ്റ്റിക്‌സ് ആ൯്റ് സപ്ലൈ ചെയിൻ മാനേജ്‌മെ൯റ് കോഴ്സ്

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത സ്കിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആ൯്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഒരു വർഷം, ആറു മാസം കോഴ്സുകൾ ചെയ്യുന്നതിലൂടെ പ്ലേസ്മെന്റ് അസിസ്റ്റൻസും ഇന്റേൺഷിപ്പും ലഭിക്കും. വിശദ വിവരങ്ങൾക്ക് ബിസിൽ ട്രെയിനിംഗ് ഡിവിഷൻ ഫോൺ 8304926081.

ഇ- ടെ൯ഡർ ക്ഷണിച്ചു

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൻറെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി കർഷക ഗ്രൂപ്പുകൾക്ക് കമുകിൻ തൈ, ആദിവാസി നഗറിലേക്ക് കമുകിൻ തൈ എന്നിവ വിതരണം ചെയ്യുന്നതിന് ഇ- ടെ൯ഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കൃഷി അസിസ്റ്റൻറ് ഡയറക്‌ടറുടെ കാര്യാലയത്തിലും (ഫോൺ- 0485- 2826004) www.lsgkerala.gov.in) വെബ് സൈറ്റിലും അറിയാം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലേക്കായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് മെഡിസെപ് പദ്ധതിക്ക് കീഴിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആറ് മാസത്തേക്കു താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി 18-42 യോഗ്യത അംഗീകൃത സർവകലാശാല ബിരുദം. 2024 ജനുവരി ഒന്നിന് ഡിപ്ലോമ ഇ൯ കമ്പ്യൂട്ടർ ആപ്ലിക്കേഷ൯ (ഡിസിഎ) താത്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ എട്ടിന് (ചൊവ്വാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 11- ന് അഭിമുഖത്തിൽ പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10:30 മുതൽ 11:00 വരെ. ഫോൺ 0484 2754000.

ഐ.എച്ച്.ആർ.ഡി ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡി യുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്കൂൾ എറണാകുളത്ത് ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റബർ 30. കോഴ്സുകൾ :വെബ് ഡെവലപ്മെന്റ് ഇൻ പൈത്തൻ ഡിജാൻങ്കോ (Python Django) , MEARN Fullstack Development & Web Development using AI ( Machine learning & Python) കാലാവധി-3മാസം . കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0484 2985252.

സ്പോട് അഡ്മിഷൻ

കളമശ്ശരി ഗവ. വനിത ഐ ടി ഐ യിൽ റെഗുലർ കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താത്പര്യമുള്ളവർ സെപ്റ്റംബർ 30 ന് 3 മണിയ്ക്കുളളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് : 0484 2544750, 8590905440.

പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റ൯്റ് കരാർ നിയമനം

ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റർ- കേരളയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട‌് ടെക്നിക്കൽ അസിസ്റ്റന്ററിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് എന്നിവയിലുള്ള ബിരുദവും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ഇതര വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷകൾ സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചിന് മുമ്പ് സമർപ്പിക്കണം. കുടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. www.shsrc.kerala.gov.in

അങ്കണവാടി വർക്കർ അപേക്ഷ ക്ഷണിച്ചു

വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്‌ടിൻ്റെ പരിധിയിലുളള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിൽ നിലവിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരും സേവന തൽപരത ഉളളവരും മതിയായ ശാരീരിക ക്ഷമതയുള്ളവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്‌ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. പട്ടിക ജാതി പട്ടിക വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മൂന്ന് വർഷത്തെ നിയമാനുസൃത വയസിളവിന് അർഹതയുണ്ട്. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ ഏഴിന് വൈകീട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകരയിലുള്ള വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ (ഫോൺ നമ്പർ: 0484 2952488, 7012603724) സ്വീകരിക്കും. അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐസിഡിഎസ് ഓഫീസ്, ആലുവ മുനിസിപ്പാലിറ്റി ഓഫീസ്, എന്നിവിടങ്ങളിൽ ലഭിക്കും.

സ്‌പീച്ച് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്

വൈപ്പിൻ വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ശിക്ഷാ കേരളം വൈപ്പിൻ ബി ആർ സിയിൽ സ്‌പീച്ച് തെറാപ്പിക്ക് ബിഎഎസ്എൽപി യോഗ്യതയുള്ള തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ : 7907560885, 9562713393.

പാനൽ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പ്, ശിശു സംരക്ഷണത്തിന്റെ ഭാഗമായി ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് മാനസീക പിന്തുണ നൽകുന്നതിലേക്കായി

സഹായി, പരിഭാഷകർ, ദ്വിഭാഷി, പ്രത്യേക പരിശീലകർ

എന്നിവരടങ്ങിയ പാനൽ തയ്യാറാക്കുന്നതിനായി താത്പര്യമുള്ള വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കാക്കനാട് ഫോൺ: 9946442594, 8157828858).

കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ചൈൽഡ് ഹെൽപ് ലൈൻ, റെയിൽവ്വേ ചൈൽഡ് ഹെൽപ് ലൈൻ എന്നിവിടങ്ങളിൽ ഇനി പറയുന്ന തസ്‌തികളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൗൺസിലർ: പ്രതിമാസ ഓണറേറിയം 23,000രൂപ. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്ക് / സോഷ്യോളജി / സൈക്കോളജി / പബ്ലിക് ഹെൽത്ത് / കൗൺസലിംഗ് എന്നിവയിൽ ബിരുദം.

അല്ലെങ്കിൽ കൗൺസലിംഗ് ആൻഡ് കമ്മ്യൂണിക്കേഷനിൽ പിജി ഡിപ്ലോമ. ഗവ./എൻ.ജി.ഒയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, സ്ത്രീ-ശിശു വികസന മേഖലയിൽ അഭികാമ്യം.കമ്പ്യൂട്ടറുകളിൽ പ്രാവീണ്യം. അടിയന്തിര സഹായ മേഖലകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

സൂപ്പർ വൈസർ: ചൈൽഡ് ലൈൻ (രണ്ട് ഒഴിവ്) പ്രതിമാസ ഓണറേറിയം 21,000 രൂപ. യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബി എ ബിരുദം നേടിയിരിക്കണം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

സൂപ്പർ വൈസർ: റെയിൽവ്വേ ചൈൽഡ് ലൈ൯ (ഒരു ഒഴിവ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് സോഷ്യൽ സയൻസ് വർക്ക്/കമ്പ്യൂട്ടർ/ഇൻഫർമേഷൻ ടെക്നോളജി/കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യൽ സയൻസസ് എന്നിവയിൽ ബിഎ ബിരുദം. പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് കംപ്യൂട്ടറിൽ പ്രാവീണ്യം നേടുന്നതിനുള്ള വെയ്റ്റേജ് എമർജൻസി ഹെൽപ്പ് ലൈനുകളിൽ പ്രവർത്തിച്ച പരിചയമുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ഒക്ടോബർ മൂന്നിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ളോർ, എ3 ബ്ലോക്ക്, സിവിൽ സ്‌റ്റേഷൻ കാക്കനാട് ,എറണാകുളം 682030 വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്തു പരീക്ഷ നടത്തി ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്‌റ്റ് ചെയ്‌ത് ഇൻ്റർവ്യൂ നടത്തുന്നതിൻ്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2024 ജനുവരി 1 ന് 50 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാത്യകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്. അപേക്ഷ ഫോം wed.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484 2959177/9946442594/8593074879 .

date