Skip to main content

വിവിധ തസ്തികകളിൽ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം.  

കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി,  റീറ്റെയ്ൽ ബില്ലിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി - യോഗ്യത- ഡിഗ്രി , രണ്ടു വർഷത്തെ പ്രവർത്തി പരിചയം
5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ- യോഗ്യത: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്-യോഗ്യത-പ്ലസ്ടു /ഡിഗ്രി  
സ്റ്റോർ കം അഡ്മിൻ-യോഗ്യത: ഡിഗ്രി, ഒരു വർഷത്തെ പ്രവർത്തി പരിചയം. ഈ തസ്തികകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് മൊബിലൈസർ -യോഗ്യത: ഡിഗ്രി /ഐ.ടി.ഐ
വെൽഡർ / ഫിറ്റർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം
ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ-യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം.
ഡ്രൈവർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഫോർ വീലർ ലൈസൻസ് . ഈ തസ്തികകളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.

പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

date