Skip to main content

മാലിന്യത്തിനെതിരെ കൈകോര്‍ത്ത് മത മേലധ്യക്ഷന്‍മാരും സമുദായ നേതാക്കളും

 

 

സര്‍ക്കാരിന്റെ മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായുള്ള ഗ്രീന്‍പ്രോട്ടോക്കോള്‍ വരുന്ന നബിദിനാഘോഷ പരിപാടികള്‍ക്കും ക്രിസ്തുമസ് ആഘോഷത്തിനും ഉത്സവങ്ങള്‍ക്കും പാലിക്കാനുള്ള നിര്‍ദ്ദേശം താഴെത്തട്ടിലേക്ക് നല്‍കാന്‍ പരമാവധി ശ്രമിക്കുമെന്ന്  കളക്ട്രേറ്റില്‍ ചേര്‍ന്ന മതമേലധ്യക്ഷന്‍മാരുടെയും  സമുദായ നേതാക്കളുടെയും യോഗം . സര്‍ക്കാരിന്‍െര ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ ഭരണകൂടത്തിന്റയും ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ആരാധനായലയങ്ങള്‍, അതിനോട് ചേര്‍ന്നുള്ള ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ പരമാവധി പുനരുപയോഗിക്കാവുന്ന സ്റ്റീല്‍ ഗ്ലാസ്, സ്റ്റീല്‍ പ്ലേറ്റ് എന്നിവ പ്രോത്സാഹിപ്പിക്കും. വാഴയില കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കും. കൂടാതെ ആഘോഷങ്ങളിലും ഘോഷയാത്രകളിലും പ്രാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച് നേതാക്കളുടെ തീരുമാനം ആരാധനാലയങ്ങള്‍ മുഖാന്തിരം പരമാവധി ജന മനസ്സുകളില്‍ എത്തിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത നേതാക്കളുടെ അഭിപ്രായം മാനിച്ച് ഇത് സംബന്ധിച്ച യോഗം താഴെത്തട്ടില്‍ പഞ്ചായത്ത് തലത്തില്‍ നടത്തുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം.കെ.എം.രാജു പറഞ്ഞു. യോഗത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം വി.കേശവന്‍, മാനന്തവാടി രൂപതയെ പ്രതിനിധീകരിച്ചെത്തിയ ഫാദര്‍ എബ്രഹാം നെല്ലിക്കല്‍, ഫാദര്‍ ജില്‍സണ്‍,  കെ.കെ.മുഹമ്മദി ദാറുല്‍ ഫലാ, ഉമര്‍ സാഖഫി, കെ.സി.നവാസ് വയനാട് എസ്.കെ.ജെ.എം, ഉസ്മാന്‍ മൗലവി ബദ്രുല്‍ ഹുദാ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.

date