Skip to main content

യൂത്ത് ഐഡിയേഷൻ ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു 

ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള പുത്തൻ ആശയങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്തുന്നതിന് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് (കെഎസ്ബിബിസംഘടിപ്പിച്ച 2023-24 ൽ യൂത്ത് ഐഡിയേഷൻ ചലഞ്ചിന്റെ വിജയികളെ പ്രഖ്യാപിച്ചു.

അക്വാട്ടിക് ബയോഡൈവേഴ്‌സിറ്റി വിഭാഗത്തിൽ കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ വിഷ്ണു കെ.പി, മേഘ എൻ രാജേഷ്, ജെയ്ജി ജോയ് എന്നിവർ ഒന്നാം സ്ഥാനവും കൊല്ലം അമൃത വിശ്വ വിദ്യാപീഠത്തിലെ അഭിഷേക് എ.എസ്, ഐഷ ടി.എം, ഹരികൃഷ്ണ പി.എച്ച്, മിലൻ മനോജ് എന്നിവർ രണ്ടാം സ്ഥാനവും കുസാറ്റിലെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസിലെ അയ്‌ന ലാലു മൂന്നാം സ്ഥാനവും നേടി.

അഗ്രോബയോഡൈവേഴ്‌സിറ്റി വിഭാഗത്തിൽ കുസാറ്റിലെ റജിന ഹെർഷേ എൻ, തൃക്കാക്കര ഭാരത് മാതാ കോളേജിലെ സിമി ജോസഫ് പി, അശ്വിനി വേണുഗോപാൽ എന്നിവർ ഒന്നാം സ്ഥാനവും വെള്ളായണി കോളേജ് ഓഫ് അഗ്രിക്കൾച്ചറിലെ ആഷിമാ റഹീം, ആഷിർ കെ മൊഹമ്മദ് നബീൻ, പി ശ്രീരാജ്, ജോയൽ മൈക്കിൾ എന്നിവർ രണ്ടാം സ്ഥാനവും നേടി.

ഫോറസ്റ്റ് ബയോഡൈവേഴ്‌സിറ്റി വിഭാഗത്തിൽ കൊല്ലം അമൃത വിശ്വ വിദ്യാപീഠത്തിലെ ചാദ നരസിംഹ റെഡ്ഡി, സി ഗുരു അശ്വിനി ദത്ത്, ഗഗൻ ദ്വാസ് എന്നിവർ ഒന്നാം സ്ഥാനവും കോട്ടയം സിഎംഎസ് കോളേജിലെ എയ്ഞ്ചല എലിസബത്ത് ജോൺ, രേണുക രാജൻ എന്നിവർ രണ്ടാം സ്ഥാനവും നേടി.

ഒന്ന്, രണ്ട് സ്ഥാനക്കാർക്ക് യഥാക്രമം 25000, 15000, 10000 രൂപ ക്യാഷ് അവാർഡും മൊമന്റോയും പ്രശസ്തി പത്രവും ഒക്ടോബർ 19 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിതരണം ചെയ്യും.

പി.എൻ.എക്‌സ്. 4317/2024

date