Skip to main content

പലിശ സബ്സിഡി അപേക്ഷ ക്ഷണിച്ചു 

പലിശ സബ്സിഡി അപേക്ഷ ക്ഷണിച്ചു 

2024-25 വര്‍ഷം ജില്ലാപഞ്ചായത്ത് പദ്ധതി പലിശ സബ്സിഡി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് 31 ന് ശേഷം പ്രവര്‍ത്തനം ആരംഭിച്ച സംരംഭങ്ങള്‍ക്ക് വേണ്ടി എടുത്ത ബാങ്ക് ലോണിലെ പലിശ ഇനത്തിലാണ് പദ്ധതി പ്രകാരം സബ്സിഡി നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഗ്രാമപഞ്ചായത്തിലെ ഇഡിഇയുമായോ ബ്ലോക്ക്തല വ്യവസായ വികസന ഓഫീസര്‍മാരുമായോ ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടണം. ഫോണ്‍: 0495-2765770, 2766563. 

ടെണ്ടര്‍ 

വനിത ശിശുവികസന വകുപ്പിന് കീഴിലെ കോഴിക്കോട് റൂറല്‍ ഐസിഡിഎസ് പ്രോജക്ടിനു കീഴിലുള്ള 180 അങ്കണവാടികളിലേക്ക് 2023-24 വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മുദ്രവെച്ച ടെണ്ടര്‍ ക്ഷണിച്ചു. ഒരു  അങ്കണവാടിക്ക് 1725  രൂപ നിരക്കില്‍ 180 അങ്കണവാടികള്‍ക്കാണ് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത്. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 18 ഉച്ച രണ്ട് മണി. ഫോണ്‍: 0495-2966305.

 ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് കോഴിക്കോട് ജില്ലയില്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടക പദ്ധതിയായ സഞ്ചരിക്കുന്ന മത്സ്യരോഗനിര്‍ണ്ണയവും ഗുണമേന്മ പരിശോധനയും ലാബ്/ക്ലിനിക് അപേക്ഷ ക്ഷണിച്ചു. 35 ലക്ഷം രൂപയുടെ പദ്ധതിയില്‍ 40% സബ്സിഡി ലഭിക്കും. ഫിഷറീസ് സയന്‍സ്/ലൈഫ് സയന്‍സ്/മറൈന്‍ ബയോളജി/ മൈക്രോബയോളജി/ സുവോളജി/ ബയോകെമിസ്ട്രി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.  ഫോണ്‍: 0495-2381430.  

date