Skip to main content

പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജെനറ്റിക്സ് വിഭാഗത്തിനു കീഴിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുംഅംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ബിരുദം ഉണ്ടാവണം. എം.എസ്.സി നഴ്സിംഗ്, ഐസിഎംആർ / ഡിഎച്ച്ആർ / ഡിബിറ്റി ക്ക് കീഴിലെ ന്യൂ ബോൺ / പീഡിയാട്രിക്സ് പ്രോജക്ടുകളിൽ സേവന പരിചയം, ഇൻഫന്റ് ബ്ലഡ് സാമ്പിൾ കളക്ഷൻ, ഹീൽ പ്രിക്ക് കളക്ഷൻ, ന്യൂ ബോൺ സ്ക്രീനിംഗ് പ്രോഗ്രാം എന്നിവയിൽ പ്രവർത്തി പരിചയം, ഡാറ്റ കളക്ഷൻ ആൻഡ് മാനേജ്‌മെന്റിൽ പ്രവർത്തി പരിചയം ഒപ്പം കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. പ്രതിമാസ വേതനം 28,000 + എച്ച്ആർഎ. കരാർ കാലാവധി ഒരു വർഷം. ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 14 ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ടെത്തണം.

പി.എൻ.എക്‌സ്. 4373/2024

date