Skip to main content

അറിയിപ്പുകൾ 2

എം.ബി.എ സ്പോട്ട് അഡ്മിഷൻ 

കേരള സർവ്വകലാശാലയുടെയും എഐസിടിഇ യുടെയും അംഗീകാരത്തോടെ ആലപ്പുഴ ജില്ലയിലെ പുന്നപ്ര അക്ഷരനഗരി കേപ്പ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി ( ഐ.എം.ടി ) പുന്നപ്രയിൽ 2024-2026 ബാച്ചിലേക്കുള്ള ഫുൾ ടൈം എം.ബി.എ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്‌മിഷൻ ഒക്ടോബർ ഏഴ്, എട്ട്, ഒമ്പത്,10 തീയതികളിൽ രാവിലെ 10 ന് കോളേജിൽ നടത്തും . 50 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് പങ്കെടുക്കാം. എസ്.സി/എസ്.ടി. ഒബിസി ഫിഷറീസ് വിഭാഗക്കാർക്കും, വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9188067601, 9946488075, 0477-2267602, 9747272045, 9746125234.

റാങ്ക് പട്ടിക റദ്ദായി

ജില്ലയിൽ എൻസിസി./സൈനിക-ക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സർവ൯്റ്സ് (വിമുക്ത ഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 385/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2021 മാർച്ച് ഒന്ന് തീയതിയിൽ 88/2021/DOE നമ്പറായി നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി ഫെബ്രുവരി 29 ന് അർദ്ധരാത്രി പൂർത്തിയായതിനാൽ റാങ്ക് പട്ടിക 2024 മാർച്ച് ഒന്നിന്  പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയിരിക്കന്നതായി പിഎസ്സി ജില്ലാ ഓഫീസർ അറിയിച്ചു.

സീനിയർ റസിഡ൯്റ് കരാർ നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലേക്ക്  ഒരു സീനിയർ റസിഡ൯്റിനെ/അസിസ്റ്റ൯്റ് പ്രൊഫസർ 70000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർഥികൾ ഒക്ടോബർ 11-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം.

date