മാലിന്യ മുക്തം നവകേരളം പ്രചാരണ പരിപാടികൾക്ക് കൊച്ചി കോർപറേഷനിൽ തുടക്കം
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ മുന്നോടിയായി സ്വച്ഛതാ ഹി സേവ ഭാഗമായി വിവിധ കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാതല ബഹുജന റാലി കൊച്ചി കോർപ്പറേഷനിൽ നടത്തി.
രാവിലെ 11 മണിയോടെ ആരംഭിച്ച സൈക്കിൾ റാലി കോർപ്പറേഷനിൽ നിന്നു ആരംഭിച്ച് ഗാന്ധി മൈതാനം ചുറ്റി കോർപ്പറേഷനിൽ അവസാനിച്ചു. സൈക്കിൾ റാലിക്ക് ശേഷം കൊച്ചിൻ കോളേജ് അവതരിപ്പിച്ച ഫ്ലാഷ് മോബും, സെന്റ് ആൽബർട്ട്സ് കോളേജ് എറണാകുളം സ്റ്റുഡൻസ് അവതരിപ്പിച്ച തെരുവ് നാടകവും ഉണ്ടായിരുന്നു.
മാലിന്യ സംസ്കരണം രംഗത്ത് കൊച്ചിയുടെ പുതിയ മുഖമുദ്ര ലോഗോ പ്രകാശനം ഔദ്യോഗികമായി മേയർ എം അനിൽകുമാർ നിർവഹിച്ചു. ഹെൽത്ത് ഓഫീസർ എ ശശികുമാർ സ്വാഗതം ആശംസിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷറഫ് അധ്യക്ഷത വഹിച്ചു, വാർഡ് കൗൺസിലർ പത്മജ S മേനോൻ, കോർപ്പറേഷൻ സെക്രട്ടറി വി ചെൽസ സിനി , അഡീഷണൽ സെക്രട്ടറി ജെ മുഹമ്മദ് ഷാഫി , ക്ലീൻ സിറ്റി മാനേജർ സുധീഷ് കുമാർ ജി, ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന അംഗങ്ങൾ ശുചിത്വമിഷൻ പ്രതിനിധികൾ, KSWMP പ്രതിനിധി, നവകേരള മിഷൻ പ്രതിനിധി, എന്നിവർ പങ്കെടുത്തു.
- Log in to post comments