Skip to main content

അറിയിപ്പുകൾ 3

പ്രിന്റിംഗ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും (സി- ആപ്റ്റ്) സംയുക്തമായി ആരംഭിക്കുന്ന ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്സെറ്റ് പ്രിന്റിംഗ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബര്‍ 15വരെ നീട്ടി. അപേക്ഷകര്‍ പ്ലസ് ടൂ/ വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യതയോ പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് നിയമാനുസ്യത ഫീസ് സൗജന്യം. പഠനകാലയളവില്‍ സ്‌റ്റൈപ്പെന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി /മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്കു വിധേയമായി ഫീസ് സൗജന്യമായിരിക്കും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപ്പെന്റോടു കൂടിയ ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് പരിശീലനം സി-ആപ്റ്റ് മുഖേന ലഭിക്കും. പ്രിന്റിംഗ് ഡിപ്പാര്‍ട്ടുമെന്റില്‍ ഡിറ്റിപി. ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്, ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് രണ്ട്, പ്ലേറ്റ് മേക്കര്‍ ഗ്രേഡ് രണ്ട് തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന നിയമനത്തിന് അവസരം ലഭിക്കും.
മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ.എല്‍.പി സ്‌കൂള്‍ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ 683108 എന്ന വിലാസത്തില്‍ തപാലിലും/ വെബ്സൈറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടര്‍, സി-ആപ്റ്റിന്റെ പേരില്‍ മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് പരിശീലന വിഭാഗത്തിലെ (04842605322, 9605022555) എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15.

കുടുംബശ്രീ അഗ്രി-ബിസിനസ് നെസ്റ്റ് വര്‍ക്കിംഗ് വിദ്യാര്‍ത്ഥി കൂട്ടായ്മ

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍ മറമ്പിള്ളി എംഇഎസ് കോളേജില്‍ ഒക്ടോബര്‍ നാലിന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തില്‍ കുടുംബശ്രീ അഗ്രി-ബിസിനസ് നെസ്റ്റ് വര്‍ക്കിംഗ് വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തുന്നു. കുടുംബശ്രീ അഗ്രി-ബിസിനസ് നെസ്റ്റ് എന്ന പദ്ധതി കുടുംബശ്രീ അംഗങ്ങളെ പുതിയ തലമുറയുമായി ബന്ധിപ്പിക്കുന്നതിനും പരസ്പരം ഉപകാരപ്രദമായ ബന്ധം വളര്‍ത്തുന്നതിനും വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. കുടുംബശ്രീയുടെ സംരംഭങ്ങളും ഉല്‍പ്പന്നങ്ങളും യുവതലമുറയെ പരിചയപ്പെടുത്തുന്നതിലൂടെ കൂടുംബശ്രീയുടെ വിജയഗാഥ പുതിയ തലമുറയിലേക്ക് തുടരുമെന്ന് ഉറപ്പാക്കി യുവാക്കളെ കാര്‍ഷിക സംരംഭങ്ങളിലേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നതിന് പ്രചോദനം നല്‍കാനുമാണ് ലക്ഷ്യമിടുന്നത്.

ടെന്‍ഡര്‍ ക്ഷണിച്ചു

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തില്‍ എംഎല്‍എ എസ്ഡിഎഫ് മൂന്ന് പ്രവൃത്തികള്‍ ചെയ്യുന്നതിനു ഇ ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, https://tender.lsgkerala.gov.in/ വെബ് സൈറ്റില്‍ നിന്നും അറിയാം. (ഫോണ്‍: 0484 2677142). ടെന്‍ഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 11.

ടീച്ചര്‍ താത്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ തസ്തികയില്‍ (മുസ്ലിം കാറ്റഗറി ) ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട് . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഒക്ടോബര്‍ 25 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422458 2024 ജനുവരി ഒന്നിന് പ്രായപരിധി 18-41. വിദ്യാഭ്യാസ യോഗ്യത ഡിഗ്രി, 2. സ്‌പെഷ്യല്‍ എഡ്യുക്കേഷനില്‍ ബി.എഡ് . ശമ്പളം 28,100 രൂപ.

താത്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ അറ്റന്‍ഡര്‍ ഹോമിയോ തസ്തികയില്‍ ഒരു താത്കാലിക ഒഴിവുണ്ട്. നിശ്ചിത യോഗ്യതകള്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍ 0484 2422458. പ്രായപരിധി 2024 ജനുവരി ഒന്നിന് 18-41. വിദ്യാഭ്യാസ യോഗ്യത എസ്എസ്എല്‍സി, രജിസ്റ്റേഡ് എ ക്ലാസ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം.

ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ താത്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ-ഓര്‍ഡിനേറ്ററുടെ തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗത്തില്‍ രണ്ട് താത്കാലിക ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് എട്ടിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. .പ്രായ പരിധി 18-35. വിദ്യാഭ്യാസ യോഗ്യത ബിരുദം, ടെക്നോളജിയിലും സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടിലും കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. വേതനം 20,000 രൂപ.

കരിയ൪ ഗൈഡ൯സ് പരിശീലക൪ക്ക് അപേക്ഷിക്കാം

എറണാകുളം ജില്ലാ പഞ്ചായത്ത് 2024-25 വാ൪ഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പുമായി ചേ൪ന്ന് നടപ്പാക്കുന്ന ബോധിനി പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ പത്താം ക്ലാസിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാ൪ഥികൾക്ക് മോട്ടിവേഷ൯ ക്ലാസുകളും പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഹയ൪ സെക്കന്ററി വിദ്യാ൪ഥികൾക്ക് കരിയ൪ ഗൈഡ൯സ് ക്ലാസുകളും നൽകുന്നതിന് പരിശീലകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത- മോട്ടിവേഷ൯/കരിയ൪ ഗൈഡ൯സ് ട്രെയിനിംഗ് രംഗത്ത് കുറഞ്ഞത് മൂന്നു വ൪ഷത്തെ ഓഫ് ലൈ൯ പ്രവൃത്തി പരിചയം. മോട്ടിവേഷ൯/കരിയ൪ ഗൈഡ൯സ് ട്രെയിനേഴ്സ് ട്രെയിനിംഗ് കഴിഞ്ഞവരായിരിക്കണം. അപേക്ഷകരെ ഇന്റ൪വ്യൂ നടത്തി ജില്ലാ പഞ്ചായത്ത് അ൪ഹരായവരെ തിരഞ്ഞെടുക്കും. അപേക്ഷ ഒക്ടോബ൪ 10 ന് മു൯പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക – 0484 2422256.

date