Skip to main content

മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു

  പട്ടികജാതി വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മലയാറ്റൂർ, ഏഴിക്കര പ്രീമെട്രിക് ബോയ്‌സ് ഹോസ്റ്റലുകളിലും പെരുമ്പാവൂർ, പറവൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലുകളിലും പഠിക്കുന്ന വിദ്യാർത്ഥികളുടെ രാത്രികാല പഠനത്തിന് മേൽനോട്ടം വഹിക്കുന്നതിന് മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാറടിസ്ഥാനത്തിൽ (2025 മാർച്ച് വരെ) നിയമിക്കുന്നതിന് ബിരുദവും ബി.എഡ്.ഉം ഉള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും (അവരുടെ അഭാവത്തിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കുന്നതാണ്) അപേക്ഷകൾ ക്ഷണിക്കുന്നു. വൈകുന്നേരം നാല് മുതൽ രാവിലെ എട്ട് വരെയാണ് പ്രവൃത്തി സമയം. 12,000/- രൂപയാണ് പ്രതിമാസ ഹോണറേറിയം. നിയമനം താൽക്കാലികവും സ്ഥിര നിയമനത്തിന് അർഹതയില്ലാത്ത തുമാണ്. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 2024 ഒക്ടോബർ 17ന് രാവിലെ 10.30 മുതൽ 12.30 വരെ എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസ്സിൽ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്സുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0484 -2422256.

date