Skip to main content

*നവോദയാ സ്‌കൂള്‍ പ്രവേശനം*

മലപ്പുറം ജവഹര്‍ നവോദയ വിദ്യാലയത്തിലെ 2025-26 അധ്യയനവര്‍ഷത്തിലേക്കുള്ള ഒന്‍പതാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 08.02.2025 ആണ് പരീക്ഷാതീയതി. അപേക്ഷകര്‍ 2024-25 അധ്യയന വര്‍ഷം മലപ്പുറം ജില്ലയിലെ ഗവണ്‍മെന്റ്, ഗവ. അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 01.05.2010നും  31.07.2012നും ഇടയില്‍ ജനിച്ചവര്‍ ആയിരിക്കണം.
http:cbseitms.nic.in/2024/nvsix എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി 30.10.2024. വിവരങ്ങള്‍ക്ക്: 04952 450350.

 

date