മെഡിക്കല്‍ കോളേജില്‍ ഇന്ന് കുടിവെള്ള വിതരണം മുടങ്ങും
ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് (ഒക്ടോബര്‍ അഞ്ച്) കുടിവെള്ള വിതരണം മുടങ്ങും.
റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്‌ഡേഷന്‍ 8 വരെ
വടകര താലൂക്കിലെ എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങള്‍ക്കായുള്ള ഇ-കെവൈസി (E-KYC) അപ്‌ഡേഷന്‍ 2024 ഒക്ടോബര്‍ മൂന്ന് മുതല്‍ എട്ട് വരെ (ഞാറായ്ച ഉള്‍പ്പടെ) അതാത് റേഷന്‍ കടകളില്‍ നടക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളും ഈ കാലയളവിനുള്ളില്‍ റേഷന്‍ കടകളില്‍ എത്തി ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തണം.
ഒരു തവണ ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്തവരും 2024 ആഗസ്റ്റ് അഞ്ചിനുശേഷം റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തില്‍ വിരല്‍ പതിച്ച് റേഷന്‍ സാധനം വാങ്ങിയ അംഗങ്ങളും ഇ-കെവൈസി ഇനിയും അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. https://epos.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി നിലവില്‍ ഇ-കെവൈസി അപ്‌ഡേഷന്‍ നടത്തിയവരുടെ വിവരങ്ങള്‍ അറിയാവുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വാഹന ടെണ്ടര്‍
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കോഴിക്കോട് ഓഫീസ് ആവശ്യത്തിനുവേണ്ടി വാഹന സര്‍വീസ് (ബലേറോ 2018 മോഡല്‍) 11 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് വേണ്ടി ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 14 ന് ഉച്ച ഒരു മണി വരെ. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0495-2720012.
- Log in to post comments