ഗാന്ധിജയന്തി ക്വിസ് മത്സരം 16 ന്
ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡ് 'ഗാന്ധിജിയും ഖാദിയും ഇന്ത്യന്‍ സ്വാതന്ത്രസമരവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരം ഒക്ടോബര്‍ 16 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ചെറൂട്ടി റോഡിലുള്ള ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടത്തും. ഒരു സ്‌കൂളില്‍ നിന്നും രണ്ടു വിദ്യാര്‍ഥികളുടെ ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂളുകള്‍ ടീം അംഗങ്ങളുടെ പേര് വിവരം pokzd@kkvib.org എന്ന ഇമെയില്‍ വിലാസത്തില്‍ ഒക്ടോബര്‍ 10 നകം രജിസ്റ്റര്‍ ചെയ്യേണ്ടതും മത്സരദിവസം പ്രധാന അധ്യാപകന്റെ / പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡും കൊണ്ടുവേരണ്ടതുമാണ്. ജില്ലാതല മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന ടീമുകള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഫോണ്‍: 0495- 2366156, 9496845708.
കുടിശ്ശിക അടയ്ക്കാനുളള കാലാവധി നീട്ടി
കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടയ്ക്കാനുളള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495-2767213.
പിന്നോക്ക വികസന കോര്‍പറേഷന്‍ 86 ലക്ഷം ഇളവ് നല്‍കി
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഒക്ടോബര്‍ 3, 4 തീയ്യതികളില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ ഓഫീസുകളില്‍ നടത്തിയ അദാലത്തുകളില്‍ ദുരിതമനുഭവിക്കുന്ന അര്‍ഹതപ്പെട്ട 45 അപേക്ഷകര്‍ക്കായി 86,12,581 രൂപയുടെ ഇളവ് നല്‍കി സഹായിച്ചു.
കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ കെ പ്രസാദ്, ഡയറക്ടര്‍മാരായ വി പി കുഞ്ഞികൃഷ്ണന്‍, പി പി ഉദയന്‍ പൈനാക്കി, ടി വി ബൈജു, കമ്പനി സെക്രട്ടറി സുജിത് എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
അതിഥി അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ 2024-25 അദ്ധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് എഐസിടിഇ കേരള പി എസ് സി നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ എട്ടിന് രാവിലെ 10.30 ന് സ്ഥാപനത്തില്‍ നേരിട്ട് എത്തണം.
- Log in to post comments