Post Category
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: ഓൺലൈൻ സ്പെഷ്യൽ അലോട്ട്മെന്റ്
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ സ്പെഷ്യൽ അലോട്ട്‌മെന്റ് ഒക്‌ടോബർ 11 ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചുട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഒക്ടോബർ 8 മുതൽ 10 വരെ ഓൺലൈനായി പുതുതായി കോളേജ് ഓപ്ഷനുകൾ സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. അലോട്ട്‌മെന്റ് ലഭിച്ച് കോളേജ് മാറ്റം ആവശ്യമുള്ളവരും പുതുതായി ഓപ്ഷനുകൾ സമർപ്പിക്കണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളേജുകളിൽ ഒക്‌ടോബർ 14 നകം പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.
പി.എൻ.എക്‌സ്. 4422/2024
date
- Log in to post comments