Skip to main content

ദർഘാസുകൾ ക്ഷണിച്ചു

        2024-25 സാമ്പത്തിക വർഷത്തിൽ തിരുവനന്തപുരം ഗവൺമെന്റ് ആർട്സ് കോളേജിൽ സവിശേഷതകൾ ഉള്ള ഡെസ്ക്ടോപ് (i5 ന്റെ 5 എണ്ണം & i3 യുടെ 1 എണ്ണം) വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള മുദ്ര വച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ, വിതരണ ഉത്തരവ് കൈപ്പറ്റി 10 ദിവസത്തിനകം സപ്ലൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ഉപകരണങ്ങൾ വിതരണം ചെയ്യേണ്ടതാണ്.

'പ്രിൻസിപ്പാൾ, ഗവ. ആർട്സ് കോളേജ്, തൈക്കാട്, തിരുവനന്തപൂരം-695014' എന്ന വിലസത്തിൽ ലഭിക്കേണ്ടുന്ന ദർഘാസുകളടങ്ങിയ കവറിനു മുകളിൽ 'തിരുവനന്തപൂരം ഗവ. ആർട്സ് കോളേജിൽ വിതരണം ചെയ്യുന്നതിനുള്ള ഡെസ്കടോപ്പ് കമ്പ്യൂട്ടർ (6 എണ്ണം) ദർഘാസ് 2024-25' എന്ന് രേഖപ്പെടുത്തിയിരിക്കേണ്ടതാണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 19 പകൽ 12 മണി. ദർഘാസുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ദർഘാസുകൾ തുറക്കും.

ദർഘാസുകൾ എല്ലാ പ്രവർത്തി ദിവസവും രാവിലെ 10 മണി മുതൽ 1 മണിവരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കും. ദർഘാസ് ഫോമുകളുടെ അവസാന വില്പന ഒക്ടോബർ 15 ഉച്ചക്ക് 2 മണി വരെ ആയിരിക്കും. ദർഘാസ് ഫോമുകളുടെ വില 1100 + 18 ശതമാനം ജിഎസ്ടി. ടെൻഡർ ഫോമിന്റെ ജിഎസ്ടി തുകയായ 200 രൂപ പ്രസ്തുത സ്ഥാപനങ്ങൾ റിവേഴ്‌സ് ചാർജ് സംവിധാനത്തിൽ ഒടുക്കി ചെലാന്റെ പകർപ്പുകൂടി സമർപ്പിക്കേണ്ടതാണ്.

ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ദർഘാസിന്റെ വിലയും നികുതിയും ഉൾപ്പെടെയുള്ള തുക മണിയോർഡറായും ആവശ്യമായ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ സഹിതം അപേക്ഷിക്കേണ്ടതുമാണ്. ദർഘാസ് ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോമിന്റെ വിലയായി ചെക്ക്, ഡിമാന്റ് ഡ്രാഫ്‌റ്റ്, സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോമിനോടൊപ്പം 200 രൂപ മുദ്ര പത്രത്തിൽ തയ്യാറാക്കിയ കരാറും ആകെ വിലയുടെ ഒരു ശതമാനം (1%) നിരതദ്രവ്യവുമായി (പ്രിൻസിപ്പാലിന്റെ പേരിൽ ഡിമാന്റ് ഡ്രാഫ്റ്റ് എടുത്തത്) കുറഞ്ഞത് 1500 രൂപ ഉള്ളടക്കം ചെയ്യേണ്ടതാണ്.

പി.എൻ.എക്‌സ്. 4438/2024

date