Skip to main content

ആര്‍.സെട്ടിയുടെ പുതിയ പുതിയ കെട്ടിടം ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 5)

ലീഡ് ബാങ്ക് പ്രവത്തനങ്ങളുടെ ഭാഗമായി കലവൂരില്‍ പ്രവര്‍ത്തിക്കുന്ന എസ് ബി ഐ റൂറല്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ കെട്ടിടത്തിലേക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ് കോംപ്ലക്‌സിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 5)രാവിലെ 10.15 ന് കെ.സി.വേണുഗോപാല്‍ എം.പി.നിര്‍വഹിക്കും.
വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുന്ന ലീഡ് ബാങ്കിന്റെ കേന്ദ്രീകൃത സംവിധാനമാണ് കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സെട്ടി.
ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എസ് ബി ഐ ചീഫ് ജനറല്‍ മാനേജര്‍ എ ഭുവനേശ്വരി എന്നിവര്‍ പങ്കെടുക്കും. മെഡിക്കല്‍ കോളേജിലേക്ക് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് എസ്.ബി.ഐ സി.എസ്.ആര്‍.ഫണ്ടില്‍ നിന്ന് നല്‍കുന്ന 88 ലക്ഷം രൂപയുടെ കൈമാററവും ചടങ്ങില്‍ നടക്കും.  
(പി.ആര്‍./എ.എല്‍.പി./2028)

date