Skip to main content

ഗാന്ധിജയന്തി ക്വിസ് മത്സരം 17ന്

ജില്ലാ ഖാദിഗ്രാമവ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍, ഹയര്‍സെക്കഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജില്ലാതല ക്വിസ് മത്സരം ഒക്ടോബര്‍ 17 ന് രാവിലെ 11 മണിക്ക് റെയ്ബാന്‍ മിനി ഓഡിറ്റോറിയത്തില്‍ നടത്തും. എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും, അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്‌കൂളുകള്‍ക്കും പങ്കെടുക്കാം. ഒരു സ്‌കൂളില്‍ നിന്നും രണ്ടുപേരടങ്ങുന്ന ഒരു ടീം മാത്രമേ പങ്കെടുക്കാവൂ. 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്നതാണ് മത്സര വിഷയം. മത്സരങ്ങള്‍ പൂര്‍ണ്ണമായും മലയാള ഭാഷയിലായിരിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകളെ തിരുവനന്തപുരത്തുള്ള ഖാദി ബോര്‍ഡ് ആസ്ഥാനകാര്യാലയത്തില്‍ നടക്കുന്ന സംസ്ഥാനതല ഗാന്ധിജയന്തി ക്വിസ് മത്സരത്തില്‍ പങ്കെടുപ്പിക്കും. കൂടാതെ ജില്ലാതല മത്സര വിജയികള്‍ക്ക് അവാര്‍ഡും മെമെന്റോയും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഒക്ടോബര്‍ 15 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ആലപ്പുഴ ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8547052341, ഇമെയില്‍: poalp@kkvib.org.
(പി.ആര്‍./എ.എല്‍.പി./2021)

date