Skip to main content

അറിയിപ്പുകൾ-1

ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി

 

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി  ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584.

 

സീനിയര്‍ റെസിഡന്റ് കൂടിക്കാഴ്ച്ച 9 ന് 

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ത്വക് രോഗ വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റിനെ കരാർ അടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നു.  വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.

വിദ്യാഭ്യാസ യോഗ്യത : ത്വക് രോഗ വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്‌ട്രേഷനും. പ്രായപരിധി: 18-36. പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റുമാരെ/അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നതുവരെയോ മാത്രം.  വിവരങ്ങള്‍  www.govtmedicalcollegekozhikode.ac.in ൽ. ഫോണ്‍: 0495-2350216, 2350200. 

 

ഒഫ്താല്‍മോളജി സീനിയര്‍ റെസിഡന്റ് കൂടിക്കാഴ്ച്ച 9 ന് 

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഒഫ്താല്‍മോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റിനെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വയസ്സ്, യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ ഒന്‍പതിന് രാവിലെ 11.30 ന് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചയ്ക്ക് എത്തണം.

വിദ്യാഭ്യാസ യോഗ്യത: ഒഫ്താല്‍മോളജി  വിഭാഗത്തില്‍ പിജിയും ടിസിഎംസി രജിസ്‌ട്രേഷനും. പ്രായപരിധി: 18-36.  പ്രതിമാസ വേതനം 73,500 രൂപ. നിയമന കാലാവധി ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ഒഴിവുകളില്‍ റെഗുലര്‍ സീനിയര്‍ റെസിഡന്റുമാരെ  നിയമിക്കുന്നതുവരെയോ മാത്രം.  വിവരങ്ങള്‍  www.govtmedicalcollegekozhikode.ac.in ൽ. ഫോണ്‍: 0495-2350216, 2350200. 

 

കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

 

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമുള്ള  ചട്ടങ്ങള്‍ പ്രകാരം കോഴിക്കോട് മെയിന്റനന്‍സ് ട്രിബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസര്‍മാരുടെ   പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  

അപേക്ഷകര്‍ മുതിര്‍ന്ന പൗരന്മാരുടെയും ദുര്‍ബല വിഭാഗക്കാരുടെയും ക്ഷേമത്തിന് വേണ്ടിയോ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ ലഘുകരണം, സ്ത്രീ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമവികസനം അല്ലെങ്കില്‍ ബന്ധപ്പെട്ട മറ്റു മേഖലകളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിയും, സംഘടനയിലെ മുതിര്‍ന്ന ഭാരവാഹിയുമായിരിക്കണം. നല്ല നിയമ പരിജ്ഞാനം ഉണ്ടായിരിക്കണം.

അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍  ഒക്ടോബര്‍ 12 ന് വൈകീട്ട് അഞ്ചിനകം  ലഭിക്കണം. ഫോണ്‍: 0495-2371911.

 

അഭിമുഖം 

 

ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ PTHST (ഹിന്ദി)  (കാറ്റഗറി നം .271/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും  അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഒക്ടോബര്‍ ഒന്‍പതിന് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസിലും 11 ന് കണ്ണൂര്‍ ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പരാമര്‍ശിച്ച ഓഫീസില്‍ നിശ്ചിത തീയതിയിലും സമയത്തും അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ-ഫോം (Appendix-28) പി എസ് സി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495-2371971.

date