Post Category
ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍, മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി), കാവുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിനകം ksbbawards@gmail.com ലോ, മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം, റ്റി.സി. 24/3219, നം 43, ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 69003 വിലാസത്തിലോ നല്‍കാം. ഫോണ്‍- 0471 2724740.
date
- Log in to post comments