Skip to main content

റേഷന്‍ കാര്‍ഡ് മാസ്റ്ററിങിന് ഇന്നുകൂടി അവസരം

 

മുന്‍ഗണനാ വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡ്  ഉടമകള്‍ക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂര്‍ത്തിയാക്കാന്‍ ഇന്നുകൂടി ( ഒക്ടോബര്‍ 8) അവസരം. റേഷന്‍ വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ കാര്‍ഡുടമകള്‍ റേഷന്‍ -ആധാര്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി മാസ്റ്ററിങ് പൂര്‍ത്തിയാക്കണം. മസ്റ്ററിങിന് ഇനി അവസരം ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കിടപ്പു രോഗികള്‍, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങള്‍ റേഷന്‍ കട ഉടമയെ അറിയിച്ചാല്‍ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. അന്യ സംസ്ഥാനക്കാര്‍ അതത് സംസ്ഥാനത്തെ റേഷന്‍ കടകളില്‍ മസ്റ്ററിങ് നടത്തണം.

date