Skip to main content

കെൽട്രോണിൽ ഹ്രസ്വകാല കോഴ്‌സുകൾ

കെൽട്രോണിൽ ബി.ടെക്/ എം.സി.എ/ ബി.സി.എ/ ബി.എസ്.സി/ ബി.കോം/ ബി.എ/ ഡിപ്ലോമ കഴിഞ്ഞവരിൽ നിന്ന് തൊഴിൽ സാധ്യതയുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസം മുതൽ ആറ് മാസം വരെയാണ് കോഴ്‌സുകളുടെ ദൈർഘ്യം.

എംബഡഡ് സിസ്റ്റം ഡിസൈൻ, വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, ഐ.ടി.ഇ.എസ് ആൻഡ് ബി.പി.ഒ, സോഫ്റ്റ്വെയർ ടെസ്റ്റിങ്, ഇലക്ട്രോണിക്‌സ് ടെക്‌നീഷൻ, ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് 7356789991,  7306000415

date