Skip to main content

പ്രോജക്ട് നഴ്‌സ് താത്കാലിക നിയമനം

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. സെക്കൻഡ് ക്ലാസ് മൂന്നു വർഷ ജി.എൻ.എം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബി.എസ്.സി നഴ്സിങ്/പബ്ലിക്ക് ഹെൽത്ത് റിസർച്ചിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. പ്രതിമാസ വേതനം 21,800 രൂപ. പ്രായപരിധി 30 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടക്കുന്ന വാക്ക് -ഇൻ-ഇന്റർവ്യൂവിന് ഹാജരാകണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in

date