Skip to main content

സ്കിൽ ഡവലപ്പ്മെന്റ് സെന്ററുകളിൽ ഒഴിവ്

 

 

സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ല യിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്ക് സ്കിൽ കോ-ഓർഡിനേറ്റർമാരെ ആവശ്യമുണ്ട്. പതിനൊന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. എംബിഎ/ എംഎസ്ഡബ്ല്യൂ/ബിഎസ് സി (അഗ്രി)/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം പ്രതിമാസം 25000 രുപ.

 

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ സഹിതം ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ സമഗ്ര ശിക്ഷാ ഇടുക്കി, ജി.വി.എച്ച്.എസ്.എസ് കോമ്പൗണ്ട്, തൊടുപുഴ ഈസ്റ്റ് പി.ഒ 685585 എന്ന വിലാസത്തിൽ ഒക്ടോബർ 15 ന് മുൻപായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 -226991.

 

 

date