Post Category
സൈബർ തട്ടിപ്പുകൾക്കെതിരെ വീട്ടമ്മമാർക്ക് ബോധവത്കരണം : കുടുംബശ്രീ പരിപാടിക്ക് തുടക്കമായി
സൈബർ തട്ടിപ്പുകൾക്കെതിരെ വീട്ടമ്മമാർക്ക് ബോധവത്കരണം നൽകുന്ന 'ദിശ' പരിപാടിക്ക് തുടക്കമായി. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് , കുടുംബശ്രീ, മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് എന്നിവർ സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്‌ഘാടനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സി.ഡി.എസ് ചെയർപേഴ്സൺ രജിത റോയി നിർവഹിച്ചു.
മൂന്നാർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾ നയിച്ച ക്ലാസ്സിൽ പ്രധാനമായും നെറ്റ് ബാങ്കിംഗ്,ഗൂഗിൾ പേ,ഓൺലൈൻ തട്ടിപ്പുകൾ എന്നിവയാണ് ചർച്ച ചെയ്തത്.ഡിജിറ്റൽ സാക്ഷരതയുടെ പ്രാധാന്യം,ഓൺലൈൻ സേവനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താം,സുരക്ഷിതനായ ഇന്റർനെറ്റ് ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.
date
- Log in to post comments