Post Category
' ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ' : ജില്ലാതല ക്വിസ് മത്സരം
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ' ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഇടുക്കി ജില്ലാതല ക്വിസ് മത്സരം ഒക്ടോബര്‍ 15 ന് രാവിലെ 11 മുതൽ തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് ഹാളില്‍ നടക്കും. ഹൈസ്‌കൂൾ , ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിൽനിന്ന് ഓരോ ടീമുകള്‍ക്ക് വീതം പങ്കെടുക്കാവുന്നതാണ്. ക്യാഷ് പ്രൈസ് ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ ജില്ലാതല വിജയികള്‍ക്ക് ലഭിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ സംസ്ഥാനതല മത്സരത്തിലേയ്ക്ക് പരിഗണിക്കും. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 11 വൈകീട്ട് 5 മണി . കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 -222344, 9605372550 ഇമെയിൽ poidk@kkvib.org
date
- Log in to post comments