സാങ്കേതിക സര്‍വകലാശാല: ഓംബുഡ്‌സ്മാന്‍ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന്
എ പി ജെ അബ്ദുല്‍ കലാം സാങ്കേതികശാസ്ത്ര സര്‍വകലാശാലയുടെ ഓംബുഡ്സ്മാന്റെ ആദ്യ സിറ്റിംഗ് നവംബര്‍ അഞ്ചിന് സര്‍വകലാശാല ആസ്ഥാനത്ത് നടക്കും. യു ജി സി നിര്‍ദേശപ്രകാരം കോളേജുകളില്‍ സ്ഥാപിച്ചിട്ടുള്ള വിദ്യാര്‍ത്ഥി പരാതി പരിഹാര കമ്മിറ്റിയില്‍ സമര്‍പ്പിച്ചിട്ടുള്ളതും 15 ദിവസത്തിനകം തീര്‍പ്പാകാത്തതുമായ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓംബുഡ്‌സ്മാന് നല്‍കാം.
വിദ്യാര്‍ത്ഥികള്‍ നൽകുന്ന അപ്പീലില്‍ പോരായ്മകളോ കുറവുകളോ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കി അപ്പീല്‍ സ്വീകരിച്ച തീയതി മുതല്‍ 7 ദിവസത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരികെ നല്‍കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി 7 ദിവസത്തിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതികള്‍ ഒക്ടോബര്‍ 11-നുള്ളില്‍ ombudsperson@ktu.edu.in എന്ന ഇ-മെയിലില്‍ അയക്കാം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
- Log in to post comments