Skip to main content

സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനം; ഇന്റര്‍വ്യൂ 15 ന് 

 

സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ 22 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഇ-മെയില്‍ വഴിയോ ഒക്ടോബര്‍ 14 ന് വൈകീട്ട് നാല് മണിക്കകം  ലഭ്യമാക്കണം.  അപേക്ഷകര്‍ ഈസ്റ്റ് നടക്കാവിലെ സമഗ്ര ശിക്ഷ കേരളയുടെ ജില്ലാ ഓഫീസില്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നീന്തൽ കുളത്തിന് സമീപം) ഒക്‌ടോബര്‍ 15 ന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.  

യോഗ്യത: എംബിഎ/എംഎസ്ഡബ്ല്യു/ബി എസ് സി അഗ്രികള്‍ച്ചര്‍/ ബിടെക്. പ്രായപരിധി    20-35. പ്രതിമാസ വേതനം 25000 രൂപ. 
 വിലാസം: ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷ കേരളം 'അക്ഷജം', ഈസ്റ്റ് നടക്കാവ്, കോഴിക്കോട് - 673006. 
ഫോണ്‍: 0495-2961441, ഇ-മെയില്‍:    ssakozhikode@gmail.com

date