Skip to main content

അറിയിപ്പുകൾ-3

എഞ്ചിനീയറിംഗ് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ ഇന്ന്

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ സിഗ്‌നല്‍ പ്രോസസ്സിംഗ്, എനര്‍ജി സിസ്റ്റംസ് അനാലിസിസ് ആന്റ് ഡിസൈന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍ എന്നീ എംടെക് കോഴ്സുകളിലെ ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍  ഇന്ന് (ഒക്ടോബര്‍ 9) നടത്തും.  വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11നകം കോളേജില്‍ എത്തണം. വിവരങ്ങള്‍ക്ക്  www.geckkd.ac.in.

 

 സാധ്യതാപട്ടിക  പ്രസിദ്ധീകരിച്ചു

 

വനിത ശിശുവികസന വകുപ്പിലെ കെയര്‍ ടേക്കര്‍ (ആണ്‍) തസ്തികയുടെ (കാറ്റഗറി നമ്പര്‍. 258/2022) തെരഞ്ഞെടുപ്പിനായുള്ള സാധ്യതാപട്ടിക കേരള പി എസ് സി മേഖല ഓഫീസര്‍  പ്രസിദ്ധീകരിച്ചു.  

 

കെല്‍ട്രോണില്‍ ജേണലിസം കോഴ്സുകൾ 

 

മാധ്യമസ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്ന വിധം ജേണലിസത്തിലെ ഏറ്റവും നൂതനമായ കാര്യങ്ങള്‍, പ്രിന്റ് -ടെലിവിഷന്‍- മള്‍ട്ടിമീഡിയ ജേണലിസം, വാര്‍ത്താ അവതരണം, ന്യൂസ് റിപ്പോര്‍ട്ടിങ്ങ്, ആങ്കറിങ്ങ്, വീഡിയോ എഡിറ്റിംഗ്, വീഡിയോഗ്രഫി, ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് സഹായത്താലുള്ള മാധ്യമപ്രവര്‍ത്തനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്ന പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക്  കെല്‍ട്രോണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു. പഠനത്തോടൊപ്പം മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ്  സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ ഒക്ടോബര്‍ 14 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍: 9544958182.

 

ബിസില്‍ ട്രെയിനിംഗ്

 

കേന്ദ്രസര്‍ക്കാര്‍   സംരംഭമായ ബിസില്‍  (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റ്) ട്രെയിനിംഗ് ഡിവിഷന്‍ ഈ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ - പ്രൈമറി, നഴ്സ്സറി   ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി  യോഗ്യതയുള്ള വനിതകളില്‍ നിന്നും  അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

 

പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് 15, 16 തീയ്യതികളില്‍

 

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഈ മാസത്തെ സിറ്റിംഗ്  ഒക്ടോബര്‍ 15, 16  തീയ്യതികളില്‍ രാവിലെ 11 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

 

ടെണ്ടര്‍ ക്ഷണിച്ചു

 

തോടന്നൂര്‍ ഐസിഡിഎസ് പ്രൊജക്ടിലെ 125 മെയിന്‍ അങ്കണവാടി കേന്ദ്രങ്ങളിലേക്കും 8 മിനി അങ്കണവാടി കേന്ദ്രങ്ങളിലേക്കും 2023-24 വര്‍ഷം അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ സപ്ലൈ ചെയ്യാന്‍ താല്‍പ്പര്യമുള്ള സ്ഥാപനങ്ങള്‍ / വ്യക്തികള്‍ എന്നിവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 ഉച്ച രണ്ട് മണി. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍: 0496-2592722, 9188959875.

date