Post Category
വിദ്യാഭ്യാസ ആനുകൂല്യം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
2024-25 അധ്യയന വർഷത്തിൽ എട്ട്, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകൾ മുതൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, ഡിപ്ലോമ കോഴ്സുകൾ, കോച്ചിങ്ങ് ഉൾപ്പെടെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. മുൻ അധ്യയന വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവർ ആനുകൂല്യം പുതുക്കുന്നതിന് അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അപേക്ഷകൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം എന്നിവയുടെ മാതൃക വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തിയ ശേഷം അപേക്ഷ സമർപ്പിക്കണം. www.labourwelfarefund.in വെബ്‌സൈറ്റ് മുഖേന നവംബർ 25നകം അപേക്ഷ സമർപ്പിക്കണം.
date
- Log in to post comments