മിഷൻ ശക്തി സങ്കൽപ് നൂറ് ദിന പരിപാടികൾ സമാപിച്ചു
ജില്ല വനിതാ ശിശു വികസന ഓഫീസിന്റെ സങ്കൽപ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ മിഷൻ ശക്തി നൂറ് ദിന പരിപാടികളുടെ സമാപന സമ്മേളനം ജില്ല കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷനായിരുന്നു.
"ടു പ്രൊമോട്ട് ദി അവയർനെസ് ഓഫ് ഇമ്പോർട്ടൻസ് ഓഫ് ഗേൾ ചൈൽഡ്" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വൃക്ഷതൈ നടീൽ യജ്ഞത്തിന്, തിരുവനന്തപുരം നൂറ് ദിന പ്രോഗ്രാം സ്റ്റാർ ഐക്കൺ- ഗോപികയ്ക്ക് ജില്ലാ കളക്ടർ വൃക്ഷത്തൈ നൽകി കൊണ്ട് തുടക്കം കുറിച്ചു.
സാമ്പത്തിക സാക്ഷരത, പോഷ് ആക്ട് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ബോധവൽക്കരണ ക്ലാസുകൾ, സങ്കൽപ്പിന്റെ തുടർ പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ എന്നിവയും സമാപന പരിപാടിയോടനുബന്ധിച്ച് നടന്നു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ തസ്നിം പി.എസ്, തിരുവനന്തപുരം വിമന്‍ പ്രൊട്ടക്ഷൻ ഓഫീസർ ഡോ.സുനിത എം.വി, മെഡിസിനൽ പ്ലാന്റ് ബോർഡ് ചീഫ് സയന്റിഫിക് ഓഫീസർ ഡോക്ടർ നവാസ്, സങ്കൽപ് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വിമൻ ഡിസ്ട്രിക്ട് മിഷൻ കോർഡിനേറ്റർ നീതു എസ് സൈനു, സി ഡി പി ഒ മാർ, സൂപ്പർവൈസേഴ്സ്, സ്കൂൾ കൗൺസിലേഴ്‌സ് എന്നിവരും സമാപന പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments