Post Category
*ജില്ലാ കായികോത്സവത്തിന്റെ ലോഗോ പ്രകാശം ചെയ്തു*
ഒക്ടോബര്‍ 21, 22, 23 തീയതികളില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന 35 -ാ മത് മലപ്പുറം റവന്യൂ ജില്ലാ കായികോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേഷ് കുമാര്‍ ലോഗോ പ്രകാശനം നിര്‍വഹിച്ചു.
മീഡിയ ആന്‍ഡ് പബ്ലിസിറ്റി കണ്‍വീനര്‍ എന്‍.വി വികാസ് അധ്യക്ഷത വഹിച്ചു. അധ്യാപക സംഘടന നേതാക്കളായ ബിജു കെ വടാത്ത്, എന്‍.പി മുഹമ്മദലി, റാഫി തൊണ്ടിക്കല്‍, സഫ്തറലി വാളന്‍, ഷഫീഖ് അഹമ്മദ്, ഇ. അനൂപ് ഇ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ 17 ഉപജില്ലകളില്‍ നിന്നായി 5000 ത്തോളം വിദ്യാര്‍ത്ഥികളാണ് ജില്ലാ കായികമത്സരങ്ങളില്‍ മാറ്റുരയ്ക്കുന്നത് . സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി വിപുലമായ സ്വാഗതസംഘവും സബ് കമ്മിറ്റികളും രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
date
- Log in to post comments