Skip to main content

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അദാലത്ത് നടത്തി

ബാലസൗഹൃദ ഭവനം എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച നിലമ്പൂര്‍ ബ്ലോക്ക് - മുനിസിപ്പല്‍ തല അദാലത്ത് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം.ആര്യ ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ എ സുരേഷ്  അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി മുഖ്യാതിഥിയായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ രാജേഷ് പുതുക്കാട് ക്ലാസെടുത്തു. മെമ്പര്‍മാരായ പി.ജാബിര്‍, സി. ഹേമലത, നിലമ്പൂര്‍ എ.ഇ.ഒ പ്രേമാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്- ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, പോലീസ് - എക്സൈസ് ഉദ്യോഗസ്ഥര്‍, എസ്.സി- എസ് ടി പ്രമോട്ടര്‍മാര്‍, സ്‌കൂള്‍ മേധാവികള്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, കാവല്‍ - കാവല്‍ പ്ലസ് വോളണ്ടിയര്‍മാര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു.  ജില്ലാ  ശിശു സംരക്ഷണ  ഓഫീസര്‍ ഷാജിത അറ്റാശ്ശേരി സ്വാഗതവും സി ഡി പി ഒ ഷാഹിന ടി.എം നന്ദിയും പറഞ്ഞു.
 

date