Post Category
ഹജ്ജ്- രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചിയിലും കണ്ണൂരും പ്രത്യേക കൗണ്ടര്‍
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ രേഖകള്‍ സ്വീകരിക്കുന്നതിന് കൊച്ചി, കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ പ്രത്യേകം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കലൂര്‍ വഖഫ് ബോര്‍ഡ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും കണ്ണൂരില്‍ ഒക്ടോബര്‍ 20-ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കണ്ണൂര്‍ കളക്ടറേറ്റ് കോഫറന്‍സ് ഹാളിലും രേഖകള്‍ സ്വീകരിക്കും. കൂടാതെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജ്യനല്‍ ഓഫീസിലും രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ രേഖകള്‍ സ്വീകരിക്കും. രേഖകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2024 ഒക്ടോബര്‍ 23.
date
- Log in to post comments