Skip to main content

വാക് ഇന്‍ ഇന്റര്‍വ്യു

പത്താംതരം പാസായ വിദ്യാര്‍ഥികളില്‍ തൊഴില്‍ അഭിരുചിയും വിവിധ തൊഴില്‍ മേഖലകളോടുള്ള ആഭിമുഖ്യവും നൈപുണികളും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ 10 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.ബി.എ അല്ലെങ്കില്‍ എംഎസ്ഡബ്ല്യു അല്ലെങ്കില്‍ ബിഎസ്സി അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത.  പ്രായപരിധി 20 വയസ് മുതല്‍ 35  വരെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സമഗ്രശിക്ഷാ കേരള ആലപ്പുഴ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 18 ന് രാവിലെ 10.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2239655, ബ്ലോഗ്: http://ssaalappuzha.blogspot.com.
(പി.ആര്‍./എ.എല്‍.പി./2061)

date