Post Category
അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നഴ്സിംഗ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കേരള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.
(പി.ആര്‍./എ.എല്‍.പി./2067)
date
- Log in to post comments