Skip to main content

*ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പരിശീലനം നല്‍കി*

മലപ്പുറം ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി  ബന്ധപ്പെട്ട് പരിശീലനം നല്‍കി. കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ കെ, അസിസ്റ്റന്റ് പാസ്സ്‌പോര്‍ട്ട് ഓഫീസര്‍ സേതു കുമാര്‍ എസ്, അസിസ്റ്റന്റ് സൂപ്രണ്ട് ജി.കെ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മികച്ച രീതിയില്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്കി വരുന്നതായി പാസ്‌പോര്‍ട്ട് ഓഫീസര്‍ അരുണ്‍ മോഹന്‍ പറഞ്ഞു.
   
എ.ഐ ടെക്‌നോളജിയില്‍ അക്ഷയ കേന്ദ്രം വഴി പുതിയ കോഴ്‌സുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട്  ഉമ്മര്‍ അബ്ദുല്‍സലാമിന്റെ നേതൃത്വത്തിലുള്ള പരിശീലനവും ഇതൊടൊപ്പം നടന്നു. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് അരുണ്‍ജിത്ത് സംരംഭകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കി. ഐ.ടി മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ ഗോകുല്‍ പിജി അദ്ധ്യക്ഷത വഹിച്ചു. സാദിഖലി എ.പി നന്ദി രേഖപ്പെടുത്തി.  

date