Post Category
ജവഹർ ബാലഭവനിൽ വിദ്യാരംഭം
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിദ്യാരംഭം നടന്നു. ബാലഭവൻ ചെയർമാൻ വി.കെ പ്രശാന്ത് എംഎൽഎയും ബാലസാഹിത്യകാരി ഡോ. രാധിക സി നായരും കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു. സംഗീതം, നൃത്തം, ചിത്രരചന, എയ്റോ മോഡലിങ് തുടങ്ങിയ വിഷയങ്ങളിലും വിദ്യാരംഭം നടന്നു.
ബാലഭവൻ എക്സിക്യൂട്ടീവ് ഓഫീസർ കെ.കെ രാജൻ, പ്രിൻസിപ്പാൾ ഇൻ ചാർജ് നിർമ്മല കുമാരി വി.കെ, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത്, ബാലഭവൻ ജീവനക്കാർ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവരും പങ്കെടുത്തു.
date
- Log in to post comments